മണിമല ഹോളി മാഗി ഇടവക ജൂബിലിയുടെ ഭാഗമായി വീട് സന്ദർശനവും വീട് വെഞ്ചരിപ്പും ആരംഭിച്ചു .നാലാം മേഖലയിലാണ് വെഞ്ചരിപ്പിന് തുടക്കം കുറിച്ചത്. രണ്ടരയ്ക്ക് ആരംഭിക്കുന്ന വെഞ്ചരിപ്പ് കർമ്മത്തിന് ഇടവക വികാരി ഫാ. മാത്യു താന്നിയത്ത്, അസി. വികാരി ഫാ. സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ കൂട്ടായ്മ പ്രതിനിധികളോടൊപ്പം ഓരോ ഭവനങ്ങളിലും എത്തിച്ചേരും. എല്ലാവരുടെയും പ്രാർത്ഥന പ്രത്യേകമായിട്ട് അഭ്യർത്ഥിക്കുന്നുവെന്നും ഭവന സന്ദർശനവും വെഞ്ചരിപ്പും ഇടവകയുടെ നവീകരണത്തിനും കൂട്ടായ്മയ്ക്കും ഇടയാക്കും എന്നും ഇടവക വികാരി ഫാ. മാത്യു താന്നിയത്ത് പറഞ്ഞു.
top of page
bottom of page
Comments