top of page

സമ്പൂർണ ബൈബിളിന്റെ കൈയെഴുത്തുപ്രതി തയ്യാറാക്കി 200 പേർ


മണിമല: മണിമല ഹോളി മാഗി ഫൊറോന പള്ളി ദ്വി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പള്ളിയങ്കണത്തിൽ മാതൃ പിതൃ വേദിയുടെ നേതൃത്വത്തിലാണ് സമ്പൂർണ്ണ ബൈബിൾ പകർത്തി എഴുത്ത് നടന്നത്.


ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണി മുതൽ ആരംഭിച്ച സമ്പൂർണ്ണ ബൈബിൾ പകർത്തി എഴുത്തിന് ഇടവകയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 200 വിശ്വാസികൾ പങ്കെടുത്തു. ഇതിനുവേണ്ടി പ്രത്യേകം പേപ്പറുകൾ തയ്യാറാക്കിയിരുന്നു. ബൈബിളും പേനയുമായി ബൈബിൾ പകർത്തി എഴുത്തിന് ഉച്ചയോടെ നിയോഗം വെച്ച് ഉപാസും പ്രാർത്ഥനയും നടത്തിയിരുന്ന വിശ്വാസികൾ എത്തിത്തുടങ്ങിയിരുന്നു. ഇടവക വികാരി ഫാ. മാത്യു താന്നിയത്ത് പ്രത്യേക പ്രാർത്ഥനയും ആശ്രിവാദ കർമ്മവും നടത്തി. തുടർന്ന് വിശ്വാസികൾ ബൈബിൾ പകർത്തിയെഴുത്ത് ആരംഭിച്ചു. നാലുമണിയോടെ അവരവർക്ക് കിട്ടിയിരുന്ന അധ്യായങ്ങൾ എഴുതി പൂർത്തിയാക്കി. അസിസ്റ്റന്റ് വികാരി ഫാദർ സെബാസ്റ്റ്യൻ കളത്തി പറമ്പിൽ, ഇടവകയിലെ മാതൃ പിതൃ വേദിയിലെ അംഗങ്ങൾ, കർമ്മലിത്താ മഠത്തിലെ സിസ്റ്റേഴ്സ് എന്നിവർ വചന പകർത്തി എഴുത്തിന് നേതൃത്വം നൽകി.

Σχόλια


bottom of page